മുംബൈ: ദക്ഷിണ മുംബൈയിലെ നാവിക ആസ്ഥാനത്ത് ഐഎൻഎസ് രണ്‍വീർ യുദ്ധക്കപ്പലിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊളാബ പോലീസ് സ്റ്റേഷനിൽ മൂന്ന് അപകടമരണക്കേസുകളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ നാവികസേനാ ബോർഡും അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിൽ മൂന്നു പേർ മരിക്കുകയും 11 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ(എംസിപിഒ) ഫസ്റ്റ് ക്ലാസ് കൃഷൻകുമാർ, എംസിപിഒ സെക്കൻഡ് ക്ലാസ് സുരീന്ദർ കുമാർ, എംസിപിഒ സെക്കൻഡ് ക്ലാസ് എ.കെ. സിംഗ് എന്നിവരാണു മരിച്ചത്.