ഡെറാഡൂൺ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇക്കാര്യം അറിയിച്ച് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കു റാവത്ത് കത്തയച്ചു.
ഡോയിവാല മണ്ഡലത്തെയാണ് ത്രിവേന്ദ്ര പ്രതിനിധീകരിക്കുന്നത്. പാർട്ടിയിലെ കലാപത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് റാവത്ത് രാജിവച്ചത്. തുടർന്ന് തിരത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി.