മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി വനിതാ ഏഷ്യ കപ്പ് ഫുട്ബോളിന്റെ കിക്കോഫ് ഇന്ന് നടക്കാനിരിക്കേ ഇന്ത്യൻ ടീമിൽ കോവിഡ് പ്രതിസന്ധി. ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ട് ഇന്ത്യൻ താരങ്ങൾ കോവിഡ്-19 പോസറ്റീവ് ആയത്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ചൈന, ചൈനീസ് തായ്പേയ്, ഇറാൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ഇറാനും ഏറ്റുമുട്ടും.
എഎഫ്സി വനിതാ ഏഷ്യ കപ്പ്: ഇന്ത്യൻ ടീമിൽ കോവിഡ്
12:22 AM Jan 20, 2022 | Deepika.com