ന്യൂഡൽഹി: കോവിഡ് പരിശോധന വർധിപ്പിക്കണമെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആരതി അഹൂജ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും പരിശോധന വർധിപ്പിക്കണം. മറ്റ് അസുഖങ്ങൾ ഉള്ളവരെയും കൂടുതൽ റിസ്ക് ഉള്ളവരെയും പരിശോധിക്കണമെന്നും നിർദേശിച്ചു.
രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും പരിശോധന വർധിപ്പിക്കണം. മറ്റ് അസുഖങ്ങൾ ഉള്ളവരെയും കൂടുതൽ റിസ്ക് ഉള്ളവരെയും പരിശോധിക്കണമെന്നും നിർദേശിച്ചു.