മുംബൈ: മുംബൈയിൽ നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനത്തിൽ മൂന്നു നാവികസേനാംഗങ്ങൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു. ഇവർ നാവിക ആശുപത്രിയിൽ ചികിത്സയിലാണ്.
ഡോക്യാർഡിലായിരുന്ന കപ്പലിന്റെ അകത്തെ കംപാർട്ട്മെന്റിൽ ഇന്നലെ രാത്രിയായിരുന്നു സ്ഫോടനം. ഉടൻതന്നെ കപ്പലിലുണ്ടായിരുന്ന സേനാംഗങ്ങൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതോടെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. അപകടകാരണം വ്യക്തമല്ല. നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.
2013ൽ മുംബൈയിൽ നാവികസേനാ കപ്പൽ ഐഎൻഎസ് സിന്ധുരക്ഷക് തീപിടിത്തത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ മുങ്ങിയിരുന്നു.