+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചാബ് മന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാക്കൾ

ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബ് മ​​ന്ത്രി റാ​​ണാ ഗു​​ർ​​ജീ​​ത് സിം​​ഗി​​നെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നാ​​ലു കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ കോ​​ൺ​​ഗ്ര​​സ്
പഞ്ചാബ് മന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാക്കൾ
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബ് മ​​ന്ത്രി റാ​​ണാ ഗു​​ർ​​ജീ​​ത് സിം​​ഗി​​നെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നാ​​ലു കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​ക്കു ക​​ത്ത​​യ​​ച്ചു. കോ​​ൺ​​ഗ്ര​​സി​​നെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ളാ​​ണു മ​​ന്ത്രി ന​​ട​​ത്തു​​ന്ന​​തെ​​ന്ന​​തെ​​ന്ന് നേ​​താ​​ക്ക​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തി.

മ​​ന്ത്രി​​യു​​ടെ മ​​ക​​ൻ റാ​​ണാ ഇ​​ന്ദ​​ർ പ്ര​​താ​​പ് സിം​​ഗ് സു​​ൽ​​ത്താ​​ൻ​​പു​​ർ ലോ​​ധി മ​​ണ്ഡ​​ല​​ത്തി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്‌​​സ​​രി​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. സി​​റ്റിം​​ഗ് എം​​എ​​ൽ​​എ ന​​വ്തേ​​ജ് സിം​​ഗ് ചീ​​മ​​യ്ക്കാ​​ണു സു​​ൽ​​ത്താ​​ൻ​​പു​​ർ ലോ​​ധി മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സീ​​റ്റ് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

ന​​വ്തേ​​ജ് സിം​​ഗ് ചീ​​മ, എം​​എ​​ൽ​​എ​​മാ​​രാ​​യ അ​​വ​​താ​​ർ സിം​​ഗ് ജൂ​​ണി​​യ​​ർ, ബ​​ൽ​​വി​​ന്ദ​​ർ സിം​​ഗ് ധ​​ലി​​വാ​​ൾ, മു​​ൻ എം​​എ​​ൽ​​എ സു​​ഖ്പാ​​ൽ സിം​​ഗ് ഖ​​യ്‌​​ര എ​​ന്നി​​വ​​രാ​​ണ് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​യ്ക്കു ക​​ത്ത​​യ​​ച്ച​​ത്. അ​​ഴി​​മ​​തി​​യാ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് 2018ൽ ​​റാ​​ണാ ഗു​​ർ​​മീ​​ത് സിം​​ഗ് രാ​​ജി​​വ​​ച്ചി​​രു​​ന്നു. ച​​ര​​ൺ​​ജി​​ത് സിം​​ഗ് ച​​ന്നി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​തോ​​ടെ ഗു​​ർ​​മീ​​തി​​നെ വീ​​ണ്ടും മ​​ന്ത്രി​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.