ലക്നൗ: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എൽ. രാഹുൽ ഇന്ന് അരങ്ങേറാനിരിക്കേ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നോ അദ്ദേഹത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
15 കോടി രൂപയ്ക്കാണ് രാഹുലിനെ ലക്നോ തങ്ങളുടെ ക്യാന്പിലെത്തിച്ചത്. രാഹുൽ ആയിരിക്കും ടീമിന്റെ ക്യാപ്റ്റൻ എന്നാണ് സൂചന. എന്നാൽ, ഒൗദ്യോഗിക പ്രഖ്യാപനം ലക്നോ നടത്തിയിട്ടില്ല.
രാഹുലിനൊപ്പം ഓസ്ട്രേലിയൻ ഓൾ റൗണ്ടറായ മാർക്കസ് സ്റ്റോയിൻസ്, ഇന്ത്യൻ യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് എന്നിവരെയും ലക്നോ സ്വന്തമാക്കി. സ്റ്റോയിൻസിന് 11 കോടിയും ബിഷ്ണോയ്ക്ക് നാല് കോടിയുമാണ് ലക്നോ മുടക്കിയത്.
ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ലക്നോ ഫ്രാഞ്ചൈസിയെ 7090 കോടി രൂപയ്ക്ക് കഴിഞ്ഞ ഒക്ടോബറിൽ സ്വന്തമാക്കിയത്. ലക്നോവിനു പുറമേ അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസിയും 2022 സീസൺ ഐപിഎല്ലിലുണ്ട്.
ഐപിഎൽ ട്വന്റി-20: രാഹുൽ ലക്നോ ക്യാപ്റ്റൻ
11:57 PM Jan 18, 2022 | Deepika.com