ഭിന്ദ്: മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് മൂന്നു പേർ മരിച്ചു. ഭിന്ദ് ജില്ലയിൽ ഇന്ദുർഖി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണു സംഭവം.
സഹോദരങ്ങളായ മനീഷ് ജാദവ്(25), ഛോട്ടു ജാദവ്(22) എന്നിവരും ഛോട്ടു സിംഗ്(45) എന്നയാളുമാണു മരിച്ചത്. മനീഷും ഛോട്ടുവും അനധികൃത മദ്യനിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ്. ഇവിടെനിന്നുള്ള മദ്യം കഴിച്ചാണ് ഇവർ മരിച്ചത്. പിന്നീട് ഛോട്ടു സിംഗും മരിച്ചു.