വെരാവൽ: ഗുജറാത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളി പാക്കിസ്ഥാൻ ജയിലിൽ മരിച്ചു. മരണകാരണം വ്യക്തമല്ല. ജയന്തി സോളങ്കി(50) ആണു മരിച്ചത്.
ഒരു വർഷംമുന്പാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി(പിഎംഎസ്എ) ഇദ്ദേഹത്തെ പിടികൂടിയത്. ഗിർ സോമനാഥ് ജില്ലയിലെ സൂത്രപദ ഗ്രാമക്കാരനാണ് സോളങ്കി. ഏതാനും ആഴ്ചമുന്പാണു സോളങ്കി ജയിലിൽവച്ച് മരിച്ചത്. എന്നാൽ ഞായറാഴ്ചയാണ് അധികൃതർക്ക് അറിയിപ്പു കിട്ടിയത്.