+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോഗി ആദിത്യനാഥ് ഗോരഖ്പുരിൽ മത്സരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രി

ല​​ക്നോ: ഗോ​​ര​​ഖ്പു​​ർ ജി​​ല്ല​​യി​​ൽ​​നി​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്‌​​സ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ് യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. 1971ൽ ​​മ​​ത്‌​​സ​​
യോഗി ആദിത്യനാഥ് ഗോരഖ്പുരിൽ മത്സരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രി
ല​​ക്നോ: ഗോ​​ര​​ഖ്പു​​ർ ജി​​ല്ല​​യി​​ൽ​​നി​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്‌​​സ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ് യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. 1971ൽ ​​മ​​ത്‌​​സ​​രി​​ച്ച ത്രി​​ഭു​​വ​​ൻ നാ​​രാ​​യ​​ൺ സിം​​ഗ് ആ​​ണ് ആ​​ദ്യ​​ത്തെ​​യാ​​ൾ. എ​​ന്നാ​​ൽ ഇ​​ദ്ദേ​​ഹം പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ മ​​ണി​​റാം മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് സിം​​ഗ് മ​​ത്‌​​സ​​രി​​ച്ച​​ത്. കോ​​ൺ​​ഗ്ര​​സി​​ലു​​ണ്ടാ​​യ പി​​ള​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നാണ് കോ​​ൺ​​ഗ്ര​​സ്(​​ഒ) നേ​​താ​​വ് ത്രി​​ഭു​​വ​​ൻ നാ​​രാ​​യ​​ൺ​​ദാ​​സ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്. ഇ​​രു സ​​ഭ​​ക​​ളി​​ലും അം​​ഗ​​മ​​ല്ലാ​​തി​​രു​​ന്ന ത്രി​​ഭു​​വ​​ൻ നാ​​രാ​​യ​​ൺ​​ദാ​​സ് നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്‌​​സ​​രി​​ച്ചെ​​ങ്കി​​ലും കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്.

യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ ത​​ട്ട​​ക​​മാ​​ണു ഗോ​​ര​​ഖ്പു​​ർ. 1998 മു​​ത​​ൽ അ​​ഞ്ചു ത​​വ​​ണ തു​​ട​​ർ​​ച്ച​​യാ​​യി ഗോ​​ര​​ഖ്പു​​രി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​രു​​ന്നു ആ​​ദി​​ത്യ​​നാ​​ഥ്. 2017ൽ ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​പ്പോ​​ൾ ലോ​​ക്സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ചു. എം​​എ​​ൽ​​സി​​യാ​​യാ​​ണ് ആ​​ദി​​ത്യ​​നാ​​ഥ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്.

നാ​​ലു ത​​വ​​ണ ഗോ​​ര​​ഖ്പു​​ർ അ​​ർ​​ബ​​ൻ മ​​ണ്ഡ​​ല​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ഡോ. ​​രാ​​ധാ മോ​​ഹ​​ൻ​​ദാ​​സ് അ​​ഗ​​ർ​​വാ​​ളി​​നെ മാ​​റ്റി​​യാ​​ണ് യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നു ബി​​ജെ​​പി നേ​​തൃ​​ത്വം സീ​​റ്റ് ന​​ല്കി​​യ​​ത്. അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി തീ​​രു​​മാ​​ന​​ത്തെ സ്വാ​​ഗ​​തം ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ് അ​​ഗ​​ർ​​വാ​​ൾ.

ഇ​​ദ്ദേ​​ഹ​​ത്തെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ലേ​​ക്ക് അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് സ്വാ​​ഗ​​തം ചെ​​യ്തി​​ട്ടു​​ണ്ട്. ഗോ​​ര​​ഖ്പു​​ർ അ​​ർ​​ബ​​ൻ മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​ത​​വ​​ണ ര​​ണ്ടാ​​മ​​തെ​​ത്തി​​യ​​ത് കോ​​ൺ​​ഗ്ര​​സാ​​ണ്. ബി​​ജെ​​പി ക​​ഴി​​ഞ്ഞാ​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​ണ് ഇ​​വി​​ടെ സ്വാ​​ധീ​​ന​​മു​​ള്ള​​ത്.

യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ ഗു​​രു മ​​ഹ​​ന്ത് അ​​വൈ​​ദ്യ​​നാ​​ഥ് ഗോ​​ര​​ഖ്പു​​ർ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ചു ത​​വ​​ണ(1962, 1967, 1969,1974, 1977) വി​​ജ​​യി​​ച്ചു. സ്വ​​ത​​ന്ത്ര​​നാ​​യും ഹി​​ന്ദു മ​​ഹാ​​സ​​ഭ, ജ​​ന​​താ പാ​​ർ​​ട്ടി എ​​ന്നി​​വ​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യും ആ​​യി​​രു​​ന്നു മ​​ഹ​​ന്ത് അ​​വൈ​​ദ്യ​​നാ​​ഥി​​ന്‍റെ ജ​​യം.