ഡെറാഡൂൺ: ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിലാണ് സരിത ബിജെപി അംഗത്വമെടുത്തത്.
നൈനിറ്റാൾ മുൻ എംഎൽഎയാണ് സരിത.
ഇത്തവണ നൈനിറ്റാളിൽ മത്സരിക്കാൻ സരിതയ്ക്കു താത്പര്യമുണ്ടായിരുന്നു. 2012ലാണ് സരിത വിജയിച്ചത്. 2017ൽ ബിജെപിയിലെ സഞ്ജീവ് ആര്യ വിജയിച്ചു. ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. പ്രമുഖ ദളിത് നേതാവ് യശ്പാൽ ആര്യയുടെ മകനാണ് സഞ്ജീവ്.
ഇത്തവണ നൈനിറ്റാൾ സീറ്റ് സഞ്ജീവിനാണ്. ഇതാണ് സരിത ബിജെപിയിൽ ചേരാൻ കാരണം.