ക്വലാലംപുർ (മലേഷ്യ): 2022 എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഐഎസ്എൽ ചാന്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഗ്രൂപ്പ് ബിയിൽ.
ഇന്നലെ ക്വലാലംപുരിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏതൊക്കെ ടീമുകളാണ് പോരാടേണ്ടതെന്ന് തെളിഞ്ഞത്.
ഗ്രൂപ്പ് ബിയിൽ യുഎഇയിൽനിന്നുള്ള അൽ ജസീറ, സൗദി അറേബ്യൻ ക്ലബ്ബായ അൽ ഷബാദ്, ഇറാഖ് സംഘമായ എയർ ഫോഴ്സ് ക്ലബ് എന്നിവയാണ് മുംബൈ സിറ്റിക്ക് ഒപ്പമുള്ളത്. ഏപ്രിൽ ഏഴ് മുതലാണ് ഗ്രൂപ്പ് പോരാട്ടം. ഗ്രൂപ്പ് ചാന്പ്യന്മാർ നേരിട്ട് പ്രീക്വർട്ടറിലേക്ക് യോഗ്യത സ്വന്തമാക്കും.
എഎഫ്സി ചാന്പ്യൻസ് ലീഗ്: മുംബൈ സിറ്റി ബി ഗ്രൂപ്പിൽ
11:41 PM Jan 17, 2022 | Deepika.com