വെർജീനിയ: അമേരിക്കയിലും കാനഡയിലും ശീതക്കാറ്റ് അതിശക്തമായി വീശുമെന്നു മുന്നറിയിപ്പ്. എട്ടുകോടി ആളുകൾ മുന്നറിയിപ്പിന്റെ പരിധിയിൽ വരും. വെർജീനിയ, ജോർജിയ, സൗത്ത് കരോളിന സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1.45 ലക്ഷം ആളുകൾക്കു വൈദ്യുതിയില്ല. ആയിരക്കണക്കിനു വിമാന സർവീസുകൾ റദ്ദാക്കി. ദേശീയ പാതകളിൽ അപകടപരന്പരകളുണ്ടായി.