ന്യൂഡൽഹി: ഹരിദ്വാറിൽ നടന്ന ധരം സൻസദിൽ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവത്തിൽ യതി നരസിംഹാനന്ദിനെതിരേ കേസ് എടുത്തത് സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിനാണെന്ന് പോലീസ് വിശദീകരണം. വർഗീയവും വിദ്വേഷകരവുമായ പ്രസ്താവനയ്ക്കാണ് കേസെടുത്തതെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, വിദ്വേഷപരാമർശത്തിൽ ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.