ശ്രീനഗർ: ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ പോലീസുകാരനും നാട്ടുകാരനും പരിക്കേറ്റു. ഇന്നലെ രാത്രി 7.20നായിരുന്നു ആക്രമണം. സറഫ്കഡൽ മേഖലയിൽ വിന്യസിച്ചിരുന്ന പോലീസ്-സിആർപിഎഫ് സംഘത്തിനു നേരെയായിരുന്നു ആക്രമണം.