ലക്നോ: യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയായ നിഷാദ് പാർട്ടി (നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആം ദൾ) 15 സീറ്റിൽ മത്സരിക്കും. പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് ആണ് ഇക്കാര്യം അറിയിച്ചത്. നിഷാദ് പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും കിഴക്കൻ യുപിയിലായിരിക്കും. ഒബിസിയിൽപ്പെട്ട നിഷാദ് വിഭാഗത്തിനു കിഴക്കൻ യുപിയിൽ സ്വാധീനമുണ്ട്.
ഗോരഖ്പുർ, ബല്ലിയ, സന്ത് കബീർ നഗർ, അംബേദ്കർ നഗർ ജൗൻപുർ, ഭദോഗി, സുൽത്താൻപുർ, ഫൈസാബാദ്, ചിത്രകൂട്, ഝാൻസി, ബാന്ദ, ഹമീർപുർ, ഇറ്റാവ ജില്ലകളിലാണ് നിഷാദ് വോട്ട് നിർണായകം. 2017ൽ പീസ് പാർട്ടി, അപ്നാ ദൾ, ജൻ അധികാർ പാർട്ടി എന്നിവ ഉൾപ്പെട്ട മുന്നണിയുടെ ഭാഗമായിരുന്ന നിഷാദ് പാർട്ടിക്ക് കേവലം ഒരു സീറ്റ് മാത്രമാണ് കിട്ടിയത്.
പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് ഗോരഖ്പുർ റൂറൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായി. 2018ൽ ഗോരഖ്പുർ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സഞ്ജയ് നിഷാദിന്റെ മകൻ പ്രവീൺകുമാർ നിഷാദ് സമാജ്വാദി പാർട്ടി സ്ഥാനാർഥി ടിക്കറ്റിൽ വിജയിച്ചു. യുപി മുഖ്യമന്ത്രിയായതിനെത്തുടർന്ന് യോഗി ആദിത്യനാഥ് രാജിവച്ച മണ്ഡലമായിരുന്നു ഗോരഖ്പുർ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടി ബിജെപിയുമായി സഖ്യത്തിലായി. പ്രവീൺകുമാർ നിഷാദ് സന്ത്കബീർ നഗറിൽ ബിജെപി ടിക്കറ്റിൽ ലോക്സഭാംഗമായി. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ് നിഷാദ് വിഭാഗം.