ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപി മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ കൂടൊഴിഞ്ഞു പോകുന്നതിനിടെ സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകൾ ബിജെപിയിലേക്ക് മറുകണ്ടം ചാടുന്നു.
മുലായത്തിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവാണ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്നൗ കാന്റ് മണ്ഡലത്തിൽനിന്ന് സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച അപർണ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോടു പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയ സാധ്യതയുള്ള ഒരു സീറ്റ് ലഭ്യമാക്കണം എന്ന ഉപാധിയിലാണ് അപർണ ബിജെപിയുമായി ചർച്ച നടത്തുന്നത്.