പ്രൊവിഡൻസ്: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ 45 റണ്‍സിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി. സ്കോർ: ഇന്ത്യ 46.5 ഓവറിൽ 232. ദക്ഷിണാഫ്രിക്ക 45.4 ഓവറിൽ 187.
ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യൻ ജയം. 10 ഓവറിൽ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ഇടംകൈ ഓർത്തഡോക്സ് സ്പിന്നറായ വിക്കി ഓസ്ത്വാൾ ആണ് മാൻ ഓഫ് ദ മാച്ച്. പേസറായ രാജ് ബവ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ യാഷ് ധൗൾ 100 പന്തിൽ 82 റണ്‍സ് നേടി. ധൗളിന്റെ ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കൗശൽ താംബെ (35), ഷെയ്ഖ് റഷീദ് (31) എന്നിവരും സ്കോർബോർഡിലേക്ക് സംഭാവന ചെയ്തു.
ഇന്ത്യക്കു വിജയത്തുടക്കം
01:19 AM Jan 17, 2022 | Deepika.com