ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും അതിതീവ്രമാകുന്പോഴും പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കാതെ കേന്ദ്രം. പാർലമെന്റിന്റെ ഈ വർഷത്തെ ആദ്യ സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെ 31ന് തുടങ്ങും.
കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി എംപിമാരും നാനൂറിലേറെ പാർലമെന്റ് ജീവനക്കാരും കോവിഡ് ബാധിതരായതിനു പിന്നാലെയാണു ബജറ്റ് സമ്മേളനം മാറ്റേണ്ടതില്ലെന്ന തീരുമാനം.
എൻഡിഎ സർക്കാരിന്റെ 2022-23 വർഷത്തെ പുതിയ കോവിഡ് കാല ബജറ്റ് ഫെബ്രുവരി ഒന്നിനു രാവിലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിയിലായ സാധാരണക്കാർ, കർഷകർ, ചെറുകിട പരന്പരാഗത വ്യവസായികൾ, ബിസിനസുകാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ആശ്വാസ പദ്ധതികളും സാന്പത്തിക വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ.
സമ്മേളനത്തിന്റെ ആദ്യദിനംതന്നെ സാന്പത്തിക അവലോകന റിപ്പോർട്ട് (ഇക്കണോമിക് സർവേ) ലോക്സഭയിൽ സമർപ്പിക്കും. ധനബില്ലുകൾക്കു പുറമേ പുതിയ നിരവധി നിയമനിർമാണങ്ങളും ബജറ്റ് സമ്മേളനത്തിലുണ്ടാകും.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യദിനംതന്നെ നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം നടത്തും. 31നു തുടങ്ങുന്ന സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11 വരെ നീളും.
തുടർന്ന് മാർച്ച് 14ന് വീണ്ടും സമ്മേളിച്ച് ഏപ്രിൽ എട്ടു വരെയാണു ബജറ്റ് സമ്മേളനം ചേരുക. ഹോളി ആഘോഷത്തിനായി മാർച്ച് 18ന് അവധി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പാർലമെന്റ് സമ്മേളനം പോലെ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബജറ്റ് സമ്മേളനവും നടത്തുക.
ജോർജ് കള്ളിവയലിൽ