ന്യൂഡൽഹി: ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള കണക്കെടുത്താൽ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമായിരുന്നു 2021 എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ശരാശരി താപനിലയിൽ നിന്ന് 0.44 ഡിഗ്രി സെൽഷസ് അധികമായിരുന്ന കഴിഞ്ഞവര്‍ഷത്തെ ശരാശരി ഊഷ്മാവ്.
1901 നുശേഷം 2016, 2009, 2017, 2010 വർഷങ്ങൾക്കു പിന്നിൽ അഞ്ചാമതാണ് കഴിഞ്ഞവർഷത്തെ താപനില. 2016ൽ അന്തരീക്ഷവായുവിന്റെ ശരാശരി താപനില സാധാരണയേക്കാൾ 0.71 കൂടുതലായിരുന്നു. 2009 ൽ 0.55 ഡിഗ്രി സെൽഷസ്, 2017ൽ 0.54 ഡിഗ്രി സെൽഷസ്. 2010 ൽ 0.53 ഡിഗ്രി സെൽഷസ് എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ താപനില. 1901 നും കഴിഞ്ഞ വർഷത്തിനും ഇടയിലുള്ള 121 വർഷങ്ങളിൽ ശരാശരി താപനില സാധാരണയേക്കാൾ 0.63 ഡിഗ്രി സെൽഷസ് വർധിച്ചുവെന്നും ഐഎംഡി പറയുന്നു.
വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, പെരുമഴ, മണ്ണിടിച്ചിൽ, മിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം 1750 പേരാണ് കഴിഞ്ഞവർഷം മരണമടഞ്ഞതെന്നും ഐഎംഡിയുടെ വാർഷിക കാലാവസ്ഥാ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞവർഷം 787 പേർ മിന്നലേറ്റു മരിച്ചു. അഞ്ച് ചുഴലിക്കൊടുങ്കാറ്റുകളിൽ 172 പേർ മരിച്ചു. 32 പേരുടെ മരണം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട മറ്റു ദുരന്തങ്ങൾ മൂലമാണ്. കാലാവസ്ഥാ ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ് (350). ഒഡീഷ (223), മധ്യപ്രദേശ് (191) എന്നിങ്ങനെയാണു മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.