സിന്ധു സെമിയിൽ
12:00 AM Jan 15, 2022 | Deepika.com
ന്യൂഡൽഹി: പി.വി. സിന്ധു യോനെക്സ്-സണ്‍റൈസ് ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയിൽ കടന്നു. ഇന്ത്യയുടെതന്നെ അഷ്മിത ചാലിയെ നേരിട്ടുള്ള ഗെയിമുകൾക്കു പരാജയപ്പെടുത്തിയാണു സിന്ധുവിന്റെ മുന്നേറ്റം. സ്കോർ: 21-7 21-18. സെമിയിൽ ആറാം സീഡായ തായ്ലൻഡിന്റെ സുപനിദ കതേതോംഗാണു സിന്ധുവിന്റെ എതിരാളി.