ലക്നോ: യുപിയിൽ 90 ദളിതരടക്കം 300 സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് ബിഎസ്പി ജനറൽ സെക്രറി സതീഷ്ചന്ദ്ര മിശ്ര. ബ്രാഹ്മണ, മുസ്ലിം വിഭാഗത്തിനും മികച്ച പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മറ്റൊരു ബിഎസ്പി നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയിൽ 20 ശതമാനം ദളിതരാണ്. മുസ്ലിംകൾ 20 ശതമാനവും ബ്രാഹ്മണർ 13 ശതമാനവുമുണ്ട്.