ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയെ ജനങ്ങൾ നേരിട്ടു തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ. ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിസ്ഥാനാർഥിയുടെ പേര് 7074870748 എന്ന നന്പരിലേക്ക് നേരിട്ട് വിളിച്ചോ എസ്എംഎസ് ആയോ വാട്ട്സ് ആപ്പ് മുഖേനയോ ജനങ്ങൾക്ക് നേരിട്ടറിയിക്കാം. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ ഈ വിധത്തിൽ നേരിട്ടു തെരഞ്ഞെടുക്കുന്നതിന് അനുവദിക്കുന്നത് എന്നും കേജരിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ ഭഗവന്ത് മൻ ഉൾപ്പെടെയുള്ളവർ ആം ആദ്മി പാർട്ടിയുടെ പുതിയ തീരുമാനത്തിന് പിന്തുണയുമായി എത്തി. ജനുവരി 17ന് വൈകുന്നേരം അഞ്ചുമണി വരെ ജനങ്ങൾക്ക് തങ്ങളുടെ ഇഷ്ട മുഖ്യമന്ത്രിയുടെ പേരുവിവരങ്ങൾ നൽകാം. ആദ്യ നാലു മണിക്കൂറിനുള്ളിൽ 2.8 ലക്ഷത്തിൽ അധികം പേരാണ് മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേരു വിവരങ്ങൾ നൽകാൻ വിളിച്ചതെന്ന് കേജരിവാൾ പറഞ്ഞു.