ഖ്വാജ ഓപ്പണറാകും
01:45 AM Jan 14, 2022 | Deepika.com
ഹൊബാർട്ട്: മാർക്കസ് ഹാരിസ് ആഷസിലെ അവസാന ടെസ്റ്റിൽ കളിക്കില്ല. ഇന്നാരംഭിക്കുന്ന ഹൊബാർട്ട് ടെസ്റ്റിൽ ഉസ്മാൻ ഖവാജ ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യും. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സുകളിലും സെഞ്ചുറി നേടി ഖ്വാജ തകർപ്പൻ ഫോമിലാണ്. മത്സരം സോണി സിക്സിൽ 9.30 മുതൽ തത്സമയം.