ന്യൂഡൽഹി: കോവിഡ് ബാധിതനായതിനെത്തുടർന്നു വാഷിംഗ്ടണ്‍ സുന്ദറിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരന്പരയിൽനിന്ന് ഒഴിവാക്കി.
ജയന്ത് യാദവിനെ പകരം ടീമിൽ ഉൾപ്പെടുത്തി. മുഹമ്മദ് സിറാജിനു പരിക്കേറ്റ സാഹചര്യത്തിൽ പേസർ നവദീപ് സൈനിയെയും ടീമിലെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണു സൈനിക്കു പരിക്കേറ്റത്. ജയന്തും സൈനിയും നിലവിൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പമുണ്ട്.
സുന്ദർ പുറത്ത്; ജയന്ത് ടീമിൽ
01:39 AM Jan 13, 2022 | Deepika.com