സൈന, പ്രണോയി, ലക്ഷ്യ മുന്നോട്ട്
01:39 AM Jan 13, 2022 | Deepika.com
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ, എച്ച്.എസ്. പ്രണോയി, ലക്ഷ്യ സെൻ എന്നിവർ രണ്ടാം റൗണ്ടിൽ. ആദ്യറൗണ്ടിൽ സൈനയുടെ ചെക് റിപ്പബ്ലിക് എതിരാളി തെരേസ സ്വാബികോവ പരിക്കിനെത്തുടർന്ന് പിന്മാറി. പ്രണോയി 21-14, 21-7ന് സ്പെയിനിന്റെ പാബ്ലോ എബ്യനെയും ലക്ഷ്യ സെൻ ഈജിപ്തിന്റെ അദാം ഹതീം എൽഗാമലിനെ 21-15, 21-7നും പരാജയപ്പെടുത്തി.