റോം: പഴയ സുഹൃത്തുക്കളുടെ കട വെഞ്ചരിക്കാനായി ഫ്രാൻസിസ് മാർപാപ്പ നേരിട്ടെത്തിയത് റോമാ നഗരവാസികളിൽ കൗതുകമുണർത്തി. പഴയ സംഗീത റിക്കാർഡ് ഡിസ്കുകൾ വില്ക്കുന്ന ‘സ്റ്റീരിയോസൗണ്ട്’ എന്ന കടയാണ് മാർപാപ്പ ചൊവ്വാഴ്ച വൈകുന്നേരം സന്ദർശിച്ചത്.
റോമിൽ പാന്തെയോണിനു സമീപമുള്ള ഈ കടയുടെ ഉടമസ്ഥ ലെത്തീഷ്യയും മകളും മരുമകനും മാർപാപ്പയുടെ പഴയ സുഹൃത്തുക്കളാണ്. ആർച്ച്ബിഷപ് ഹോർഹെ മരിയോ ബെർഗോളിയോ (മാർപാപ്പയുടെ പഴയ പേര്) റോം സന്ദർശിച്ചിരുന്നപ്പോൾ ഈ കടയുടെ അടുത്താണ് താമസിച്ചിരുന്നത്. അന്ന് അദ്ദേഹം കട സന്ദർശിക്കുമായിരുന്നു.
കട പുതുക്കിപ്പണിതപ്പോൾ വെഞ്ചരിപ്പിനായി മാർപാപ്പ തന്നെയെത്തി. പത്തു മിനിട്ട് ചെലവഴിച്ച മാർപാപ്പ കട ചുറ്റിനടന്നു കണ്ടു. അപ്രതീക്ഷിതമായി മാർപാപ്പയെ കണ്ട് തെരുവിലുണ്ടായിരുന്നവർ ഓടിക്കൂടി ചിത്രങ്ങൾ പകർത്തി. കടയുടമസ്ഥർ സമ്മാനിച്ച ക്ലാസിക്കൽ സംഗീത റിക്കാർഡുമായാണ് മാർപാപ്പ മടങ്ങിയത്. കടയിൽനിന്നിറങ്ങിവരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. റോം റിപ്പോർട്ടേഴ്സ് എന്ന വാർത്താ ഏജൻസിയുടെ ഡയറക്ടർ ഹാവിയർ ബ്രോക്കാൾ ആണ് ചിത്രം പങ്കുവച്ചത്.
2015ൽ കണ്ണാടിയുടെ ഫ്രെയിം മാറ്റാനും 2016ൽ പുതിയ ഷൂസ് വാങ്ങാനും മാർപാപ്പ നേരിട്ടു കട സന്ദർശിച്ചതും കൗതുകമായിരുന്നു.