അടിമുടി ആവേശം; ബ്ലാ​​​സ്റ്റേ​​​ഴ്സ് ഒ​​​ഡീ​​​ഷ​​​യ്ക്കെ​​​തി​​​രേ

01:37 AM Jan 12, 2022 | Deepika.com
വാ​​​സ്കോ: ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​ക്ക​​​രു​​​ത്തി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്ന് ഒ​​​ഡീ​​​ഷ എ​​​ഫ്സി​​​യെ നേ​​​രി​​​ടും. രാ​​ത്രി എ​​​ഴ​​​ര​​​യ്ക്കാ​​​ണു മ​​​ത്സ​​​രം. ആ​​​ദ്യ​​​പാ​​​ദ മ​​​ത്സ​​​ര​​​ത്തി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സ് ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു​​​ഗോ​​​ളു​​​ക​​​ൾ​​​ക്ക് ഒ​​​ഡീ​​​ഷ​​​യെ ത​​​ക​​​ർ​​​ത്തി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ തോ​​​ൽ​​​വി​​​യ​​​റി​​​യാ​​​ത്ത ബ്ലാ​​​സ്റ്റേ​​​ഴ്സ് അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ഫ്സി​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നു ത​​​ക​​​ർ​​​ത്താ​​​ണു പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

സീ​​​സ​​​ണി​​​ൽ ഇ​​​തു​​​വ​​​രെ നാ​​​ലു ​ഗോ​​​ൾ നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞ സ്പാ​​​നി​​​ഷ് താ​​​രം അ​​​ൽ​​​വാ​​​രോ വാ​​​സ്ക്വ​​​സാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ തു​​​റുപ്പു​​​ചീ​​​ട്ട്. അ​​​ഡ്രി​​​യ​​​ൻ ലൂ​​​ണ​​കൂ​​​ടി ചേ​​​രു​​​ന്പോ​​​ൾ ബ്ലാ​​​സ്റ്റേ​​​ഴ്സ് ഫ​​​യ​​​റാ​​​കും. പ​​​രി​​​ക്കേ​​​റ്റ ക്യാ​​​പ്റ്റ​​​ൻ ജെ​​​സ​​​ൽ കാ​​​ർ​​​നെ​​​യ്റോ ഇ​​​ന്നു ക​​​ളി​​​ക്കി​​​ല്ല. ഹ​​​ർ​​​മ​​​ൻ​​​ജ്യോ​​​ത് സിം​​​ഗ് ഖ​​​ബ്ര​​​യു​​​ടെ കാ​​​ര്യ​​​വും സം​​​ശ​​​യ​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ മും​​​ബൈ സി​​​റ്റി​​​യെ ത​​​ക​​​ർ​​​ത്തു വി​​​ജ​​​യ​​​വ​​​ഴി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ ഒ​​​ഡീ​​​ഷ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണ്. ക്യാ​​​പ്റ്റ​​​ൻ ജെ​​​റി മാ​​​വി​​​മിം​​​ഗ്താം​​​ഗ​​​യി​​​ലാ​​​ണു ടീ​​​മി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ ര​​​ണ്ടു ഗോ​​​ളും ഒ​​​രു അ​​​സി​​​സ്റ്റും ജെ​​​റി​​​യു​​​ടേ​​​താ​​​യി​​​രു​​​ന്നു. സീ​​​സ​​​ണി​​​ൽ ഇ​​​തു​​​വ​​​രെ 22 ഗോ​​​ളു​​​ക​​​ൾ വ​​​ഴ​​​ങ്ങി​​​യ ഒ​​​ഡീ​​​ഷ പ്ര​​​തി​​​രോ​​​ധം പ​​​രി​​​ശീ​​​ല​​​ക​​​ൻ കി​​​ക്കോ റാ​​​മി​​​റ​​​സി​​​നെ അ​​​ല​​​ട്ടു​​​ന്നു​​​ണ്ട്.

ക്യാ​​​പ്റ്റ​​​നാ​​​ര്?

കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ ആം ​​​ബാ​​​ൻ​​​ഡ് ഇ​​​ന്ന് ആ​​ര് അ​​​ണി​​​യു​​​മെ​​​ന്ന​​​തി​​​ൽ സ​​ർ​​പ്രൈ​​​സ് നി​​​ല​​​നി​​​ർ​​​ത്തി പ​​​രി​​​ശീ​​​ല​​​ക​​​ൻ ഇ​​​വാ​​​ൻ വു​​​ക​​​മാ​​​നോ​​​വി​​​ച്ച്. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ജെ​​​സ​​​ലാ​​​യി​​​രു​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആം ​​​ബാ​​​ൻ​​​ഡ് അ​​​ണി​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ പ​​​രി​​​ക്കേ​​​റ്റ ജെ​​​സ​​​ൽ ഇ​​​ന്നു ക​​​ളി​​​ക്കി​​​ല്ല. ഐ​​​എ​​​സ്എ​​​ൽ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ ആ​​​ദ്യ ഇ​​​ല​​​വ​​​നി​​​ലു​​​ള്ള താ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ത്സ​​​രം ക​​​ളി​​​ച്ച​​​ത് സ​​​ഹ​​​ലാ​​​ണ്. ക്യാ​​​പ്റ്റ​​​ൻ​​​സി​​​ക്ക് അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​രി​​​ഗ​​​ണി​​​ക്കു​​​മോ എ​​​ന്ന​​​തു സ​​​ർ​​​പ്രൈ​​​സ്.