ബ്രസൽസ്: രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ചൂടു കൂടിയ ഏഴു വർഷങ്ങളായിരുന്നു 2015 മുതൽ 2017 വരെയെന്നു യൂറോപ്യൻ ശാസ്ത്രജ്ഞന്മാർ. 2020ലും 2016ലുമാണ് കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 2021 ന് അഞ്ചാം സ്ഥാനമാണ്; വർഷത്തെ ശരാശി താപനില, വ്യവസായവത്കരണത്തിനു മുന്പുള്ള കാലത്തേക്കാളും 1.1 മുതൽ 1.2 വരെ ഡിഗ്രി സെൽഷസ് കൂടുതലായിരുന്നു.
ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള ഹരിതഗ്രഹ വാതകങ്ങളുടെ പുറന്തള്ളൽ വർധിച്ചതാണ് ഇതിനു കാരണമെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാർബൺ ഡൈ ഓക്സൈഡ്, മീതേൻ വാതകങ്ങളാണ് ഇതിൽ ഏറ്റവും അപകടകാരികൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2020ൽ ഈ വാതകങ്ങളുടെ പുറന്തള്ളലിൽ കുറവ് വന്നിരുന്നു. എന്നാൽ 2021ൽ വർധനയുണ്ടായി.
യൂറോപ്പിൽ വേനൽക്കാലത്ത് ചൂടു കൂടിയതും മെഡിറ്ററേനിയൻ മേഖലയിലെ ഉഷ്ണതരംഗങ്ങളും വടക്കേ അമേരിക്കയിലെ താപലനിലയിലുണ്ടായ ഉയർച്ചയുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ്.