ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിയിൽ ഇടപെടലാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് കേരളം സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു.