ന്യൂഡൽഹി: സംയുക്തസേന മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നു പാർലമെന്റിൽ പ്രസ്താവന നടത്തും.
ജനറൽ ബിപിൻ റാവത്തിന്റെ ഡൽഹിയിലെ വസതി സന്ദർശിച്ച രാജ്നാഥ് സിംഗ് ഇന്നലെ അദ്ദേഹത്തിന്റെ മകൾ കൃതിക റാവത്തുമായി സംസാരിച്ചിരുന്നു. കരസേന മേധാവി ജനറൽ എം.എം. നരവനെയും ബിപിൻ റാവത്തിന്റെ വീട് സന്ദർശിച്ചു. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിയും ഇന്നലെ അടിയന്തര യോഗം ചേർന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി. രണ്ടു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപകടത്തെക്കുറിച്ചു രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിശദീകരണം നൽകി. ഇന്നലെ വൈകുന്നേരം തന്നെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി അപകടസ്ഥലത്തേക്കു തിരിച്ചിരുന്നു. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരസേനാ മേധാവി ജനറൽ എം.എം. നരവനെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു പങ്കെടുക്കാനുള്ള പൊതുപരിപാടികളെല്ലാംതന്നെ റദ്ദാക്കി.