ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുൻ മന്ത്രി പ്രഫ. കെ.വി. തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വത്തിക്കാനിൽ വച്ചു മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ സന്ദർഭം ജീവിതത്തിലെ അത്യപൂർവ അനുഭവമായിരുന്നു എന്ന് മോദി പറഞ്ഞു.
സിബിസിഐ ഉൾപ്പെടെയുള്ള സംഘടനകളുമായി ബന്ധപ്പെട്ട് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനുള്ള സഹായ സഹകരണങ്ങൾ സർക്കാരിനു നൽകാമെന്ന് മോദിയോട് വ്യക്തമാക്കിയതായും കെ.വി. തോമസ് പറഞ്ഞു.