ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് ഷോപ്പിയാനിലെ ചാകി ചോലൻ മേഖലയിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ അവർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ ഇന്നലെ രാത്രിയും തുടർന്നു.