രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് ഡി യിലെ ആദ്യമത്സരത്തിൽ കേരളം ചണ്ഡീഗഢിനെ ആറു വിക്കറ്റിനു കീഴടക്കി.
ചണ്ഡിഗഢ് മുന്നോട്ടുവച്ച 185 റണ്‍സ് എന്ന വിജയലക്ഷ്യം 34 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം സ്വന്തമാക്കി. അർധസെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് (78 പന്തിൽനിന്ന് 59 നോട്ടൗട്ട്) കേരളത്തിനായി തിളങ്ങിയത്. രോഹൻ കുന്നുമ്മൽ (46), ക്യാപ്റ്റൻ സഞ്ജു വി. സാംസണ് (24), വിഷ്ണു വിനോദ് (32) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
കേരളത്തിനു ജയം
12:03 AM Dec 09, 2021 | Deepika.com