മെ​​​​​സി പെ​​​​​ലെ​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു; എം​​​​​ബാ​​​​​പ്പെ മെ​​​​​സി​​​​​യെ​​​​​യും

12:03 AM Dec 09, 2021 | Deepika.com
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ പാ​​​​​രി സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്ന് ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലെ ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബെ​​​​​ൽ​​​​​ജി​​​​​യം ക്ല​​​​​ബ്ബാ​​​​​യ ബ്രൂ​​​​​ഗ​​​​​യെ 4-1നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ (2’, 7’), ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി (38’, 76’-പെ​​​​​ന​​​​​ൽ​​​​​റ്റി) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഇ​​​​​ര​​​​​ട്ടഗോ​​​​​ളാ​​​​​ണ് പി​​​​​എ​​​​​സ്ജി​​​​​ക്ക് മി​​​​​ന്നും ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. ഇ​​​​​ര​​​​​ട്ട ഗോ​​​​​ളി​​​​​ലൂ​​​​​ടെ ഇ​​​​​രു​​​​​വ​​​​​രും റി​​​​​ക്കാ​​​​​ർ​​​​​ഡ് ബു​​​​​ക്കി​​​​​ലും ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ 30 ഗോ​​​​​ൾ തി​​​​​ക​​​​​യ്ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് എം​​​​​ബാ​​​​​പ്പെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 22 വ​​​​​ർ​​​​​ഷ​​​​​വും 352 ദി​​​​​ന​​​​​വും പ്രാ​​​​​യം. സ​​​​​ഹ​​​​​താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി 2020ൽ ​​​​​ത​​​​​ന്‍റെ 23-ാം വ​​​​​യ​​​​​സി​​​​​ൽ കു​​​​​റി​​​​​ച്ച (23 വ​​​​​ർ​​​​​ഷ​​​​​വും 131 ദി​​​​​വ​​​​​വും പ്രാ​​​​​യം) റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് എം​​​​​ബാ​​​​​പ്പെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്.

ഇ​​​​​ര​​​​​ട്ടഗോ​​​​​ളി​​​​​ലൂ​​​​​ടെ മെ​​​​​സി ബ്ര​​​​​സീ​​​​​ലി​​​​​യ​​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സം പെ​​​​​ലെ​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും മ​​​​​ത്സ​​​​​രം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ച്ചു. ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ളി​​​​​ൽ പെ​​​​​ലെ നേ​​​​​ടി​​​​​യ 757 എ​​​​​ന്ന ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് മെ​​​​​സി മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. ഇ​​​​​ര​​​​​ട്ടഗോ​​​​​ളോ​​​​​ടെ മു​​​​​പ്പ​​​​​ത്തി​​​​​നാ​​​​​ലു​​​​​കാ​​​​​ര​​​​​നാ​​​​​യ മെ​​​​​സി​​​​​യു​​​​​ടെ ക​​​​​രി​​​​​യ​​​​​ർ ഗോ​​​​​ൾ 758 ആ​​​​​യി.

ലാ​​​​​റ്റി​​​​​ന​​​​​മേരി​​​​​ക്ക​​​​​യു​​​​​ടെ ഗോ​​​​​ൾ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ (രാ​​​​​ജ്യാ​​​​​ന്ത​​​​​ര, ക​​​​​രി​​​​​യ​​​​​ർ) ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് മെ​​​​​സി ഇ​​​​​രി​​​​​പ്പു​​​​​റ​​​​​പ്പി​​​​​ച്ചു. ക​​​​​രി​​​​​യ​​​​​റി​​​​​ൽ 801 ഗോ​​​​​ളു​​​​​ള്ള പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ന്‍റെ ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യാ​​​​​ണ് മെ​​​​​സി​​​​​ക്കു മു​​​​​ന്നി​​​​​ൽ ഉ​​​​​ള്ള​​​​​ത്.