ഇംഫാൽ: മണിപ്പുർ പട്ടണമായ മോറെയിൽനിന്ന് 500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മ്യാൻമർ അതിർത്തിക്കു സമീപമാണു മോറെ പട്ടണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണിത്.
സംസ്ഥാന പോലീസും ആസാം റൈഫിൾസ് സംഘവും സംയുക്തമായി നടത്തിയ വെയർഹൗസ് റെയ്ഡിലാണു മ54 കിലോ ബ്രൗൺ ഷുഗർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മ്യാൻമർ പൗരനെ പിടികൂടി.