ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരേ ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ അറസ്റ്റിലായി മൂന്നു വർഷത്തിനു ശേഷം കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ബോംബെ ഹൈക്കോടതി സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചത്.
ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട ഒരാവശ്യവും നിലവിൽ ഇല്ലെന്ന് ജസ്റ്റീസുമാരായ യു.യു. ലളിത്, രവീന്ദ്ര ഭട്ട്, ബേല ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട ഒരാവശ്യവും നിലവിൽ ഇല്ലെന്ന് ജസ്റ്റീസുമാരായ യു.യു. ലളിത്, രവീന്ദ്ര ഭട്ട്, ബേല ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.