ഹാഫ്ലോംഗ്: ആസാമിൽ രണ്ടു ഗ്രാമീണർ ഉൾപ്പെടെ മൂന്നു പേരെ ദിമാസ നാഷണൽ ലിബറേഷൻ ആർമി(ഡിഎൻഎൽഎ) തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
നോർത്ത് കാചാർ ഹിൽസിലെ ലാംഗ്ടിംഗ് മേഖലയിലാണു സംഭവം. കൊല്ലപ്പെട്ടവരടക്കം ആറു പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി മായിബാംഗിലെ ക്യാന്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രാംസെൻ ലാംഗ്താസ, കുടോൻ ഗോസ്വാമി എന്നിവരാണ് കൊല്ലപ്പെട്ട ഗ്രാമീണർ. എട്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.
ഒരു ഡിഎൻഎൽഎ തീവ്രവാദിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ക്യാന്പിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മുതിർന്ന ഡിഎൻഎൽഎ നേതാക്കൾ കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരിൽ നാലു ഡിഎൻഎൽഎ അംഗങ്ങളുണ്ട്. ഇവർ സംഘടനയിൽ ഈയിടെ ചേർന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.