ന്യൂഡൽഹി: മധ്യപ്രദേശിൽ കത്തോലിക്ക വിദ്യാലയത്തിനു നേരെയുണ്ടായ വിശ്വഹിന്ദു പരിഷത്ത് ആക്രമണത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി പ്രധാനമന്ത്രിക്കു കത്തു നൽകി.
ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു നേരെ ഉണ്ടാകുന്ന ഇത്തരം കൈയേറ്റങ്ങൾ ജനാധിപത്യ സംവിധാനത്തിലെ കറുത്ത അദ്ധ്യായങ്ങളാണെന്നും വർഗീയ സ്പർധ സൃഷ്ടിച്ചു കൊണ്ട് ഇത്തരക്കാർ നടത്തുന്ന പ്രചാരണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വകയിരുത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.