കോളംബസ്: യുഎസിൽ ഇന്ത്യൻ വംശജനെ കൊള്ളക്കാരൻ വെടിവച്ചുകൊന്നു പണവുമായി കടന്നു. ഷെവ്റോൺ പെട്രോൾ പന്പ് നടത്തിയിരുന്ന അമിത്കുമാർ പട്ടേൽ(45) ആണു കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ജോർജിയ സംസ്ഥാനത്തെ കൊളംബസ് നഗരത്തിൽ പോലീസ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു സംഭവം.
പന്പിനടുത്തുള്ള ബാങ്കിൽ പണം നിക്ഷേപിക്കാൻ എത്തിയപ്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു. മിനിറ്റുകൾക്കകം മരണം സംഭവിച്ചു. ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൽത്തന്നെയാണു പോലീസ് സ്റ്റേഷനുള്ളത്. അമിത്കുമാറിന്റെ മകളുടെ ജന്മദിനത്തിലാണു ദാരുണ സംഭവമെന്നു പെട്രോൾ പന്പിന്റെ സഹഉടമസ്ഥൻ വിന്നി പട്ടേൽ പറഞ്ഞു.
മൂന്നാഴ്ചമുന്പ് യുഎസിലെ ടെക്സസിൽ മലയാളിയായ സാജൻ മാത്യു കൊള്ളക്കാരുടെ കവർച്ചാശ്രമത്തിനിടെ വെടിയേറ്റു മരിച്ചിരുന്നു.