ജോഹന്നാസ്ബർഗ്: ഇന്ത്യക്കെതിരേ ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള 21 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതെന്നതാണ് ശ്രദ്ധേയം.
ഗ്ലെൻടൻ സ്റ്റുർമാൻ, പ്രെനെലൻ സുബ്രയൻ എന്നിവരാണ് പുതുമുഖങ്ങൾ. 2019നുശേഷം ആദ്യമായി ഡ്വാൻ ഒലിവർ ടീമിലെത്തി. ഡീൻ എൽഗറാണ് ക്യാപ്റ്റൻ, ടെംബ ബൗമ വൈസ് ക്യാപ്റ്റനും.
ഇന്ത്യക്കെതിരായ ടെസ്റ്റ്: ദക്ഷിണാഫ്രിക്കൻ ടീമായി
12:16 AM Dec 08, 2021 | Deepika.com