കി​രീ​ടം ഉ​റ​പ്പി​ച്ച് കാ​ൾ​സ​ൺ

12:16 AM Dec 08, 2021 | Deepika.com
ദു​ബാ​യ്: ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 2021 കി​രീ​ടം ഉ​റ​പ്പി​ച്ച് നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ൺ. ഇ​ന്ന​ലെ ന​ട​ന്ന ഒ​ന്പ​താം ഗെ​യി​മി​ൽ ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് നി​ല​വി​ലെ ചാ​ന്പ്യ​നാ​യ കാ​ൾ​സ​ൺ കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ത്ത​ത്.

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ റ​ഷ്യ​യു​ടെ ഇ​യാ​ൻ നെ​പോം​നി​യാ​ച്ചി​ക്കെ​തി​രേ കാ​ൾ​സ​ൺ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ​യും തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ​യും ജ​യ​മാ​ണ്.

ഒ​ന്പ​താം മ​ത്സ​ര​ത്തി​ൽ വെ​ള്ള ക​രു​ക്ക​ൾ​കൊ​ണ്ട് ക​ളി​ച്ച നെ​പോം​നി​യാ​ച്ചി വ​രു​ത്തി​യ ഒ​രു മ​ണ്ട​ൻ നീ​ക്ക​ത്തി​ൽ, ബി​ഷൊ​പ്പി​നെ കു​ടു​ക്കാ​ൻ കാ​ൾ​സ​ണി​ന് അ​വ​സ​രം ല​ഭി​ച്ച​താ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. ആ​കെ 39 നീ​ക്കം മാ​ത്ര​മേ മ​ത്സ​രം നീ​ണ്ടു​ള്ളൂ.

ഇ​തോ​ടെ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 6-3ന് ​കാ​ൾ​സ​ൺ ലീ​ഡ് ചെ​യ്യു​ന്നു. എ​ട്ടാം മ​ത്സ​ര​ത്തി​ൽ 46-ാം മൂ​വി​ൽ കാ​ൾ​സ​ൺ ജ​യം സ്വ​ന്ത​മാ​ക്കി. ആ​റാം ഗെ​യി​മി​ലും കാ​ൾ​സ​ൺ ജ​യി​ച്ചി​രു​ന്നു. ആ​റാം ഗെ​യി​മി​ൽ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് 136 നീ​ക്ക​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു കാ​ൾ​സ​ന്‍റെ ജ​യം.