ബ്രിസ്ബെയ്ൻ: ക്രിക്കറ്റ് ആരാധകർക്ക് ആവേശമായ ആഷസ് ആഘോഷത്തിന് ഇന്ന് ആരംഭം. അഞ്ച് മത്സര ആഷസ് ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ആരംഭിച്ചു.
നിലവിൽ രണ്ട് ടീമുകളും ആഭ്യന്തര പ്രശ്നങ്ങൾക്ക് നടുവിലാണ്. ഇംഗ്ലണ്ട് വർണവിവേചനത്തിന്റെ കരിനിഴലിലാണ്. അശ്ലീല സന്ദേശത്തിന്റെ പേരിൽ ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ടിം പെയ്നിനെ മാറ്റേണ്ടിയുംവന്നു. പേസ് ബൗളർ പാറ്റ് കമ്മിൻസ് ആണ് ഓസ്ട്രേലിയയുടെ പുതിയ ക്യാപ്റ്റൻ.
ഫുൾ ടൈം ക്യാപ്റ്റനാകുന്ന ആഭ്യ ഓസീസ് പേസറാണ് കമ്മിൻസ്. 2018 ൽ പന്ത് ചുരണ്ടൽ വിവാദത്തിലൂടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ട സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തുന്ന ആദ്യ പരന്പരയുമാണ്.
ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനൊപ്പം ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണ് ഇല്ല. ഇടവേളയ്ക്കു ശേഷം ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് തിരിച്ചെത്തി. ഐസിസി ടെസ്റ്റ് ബൗളിംഗ് ഒന്നാം നന്പർ കമ്മിൻസും ബാറ്റിംഗ് ഒന്നാം നന്പർ റൂട്ടുമാണ് ഇരു ടീമുകളെയും നയിക്കുന്നത്.
ആഷസ് ആരവം
12:16 AM Dec 08, 2021 | Deepika.com