കോട്ടയം: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും പാരാ ആംപ്യുട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയും ചേർന്ന് ഇറാൻ കിഷ് ഐലൻഡിൽ നടത്തുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യുട്ടി ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി 16, 17 തീയതികളിൽ തൃശൂരിൽ സെലക്ഷൻ ട്രയൽ നടത്തും.
കാലിന് നീളം കുറവുള്ളതോ, ആംപ്യുട്ടഡോ ആയിട്ടുള്ള ശാരീരിക വൈകല്യം ഉള്ളതും ക്രച്ചസ് ഉപയോഗിച്ച് കളിക്കാൻ സാധിക്കുന്നതുമായ കായികതാരങ്ങൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എട്ടിനു വൈകുന്നേരം അഞ്ചിനു മുന്പ് അസോസിയേഷന്റെ ഇ-മെയിലിൽ രജിസ്റ്റർ ചെയ്യണം.
https://pcasak.weebly.com, 9809921065.
വെസ്റ്റ് ഏഷ്യൻ ആംപ്യുട്ടി ഫുട്ബോൾ: അപേക്ഷ ക്ഷണിച്ചു
12:16 AM Dec 08, 2021 | Deepika.com