ന്യൂഡൽഹി: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിയമിച്ചു. ലതികാ സുഭാഷ് രാജിവച്ച ഒഴിവിലാണു ജെബി മേത്തറെ നിയമിച്ചത്.
നിയമസഭാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ലതികാ സുഭാഷ് കോൺഗ്രസിൽനിന്നു രാജിവച്ചു. പിന്നീട് ഇവർ എൻസിപിയിൽ ചേർന്നു. ലതികയുടെ രാജിയെത്തുടർന്ന് ആറു മാസമായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയാണ്.
കെപിസിസി സെക്രട്ടറിയും ആലുവ നഗരസഭാ വൈസ് ചെയർപേഴ്സണുമാണു ജെബി മേത്തർ ഹിഷാം. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ. മേത്തറുടെ മകളും മുൻ കെപിസിസി പ്രസിഡന്റ് ടി.ഒ. ബാവയുടെ പേരക്കുട്ടിയുമാണ്. ആലുവ കാരോത്തുകുഴി ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. അഹമ്മദിന്റെ മകൻ ഡോ. ഹിഷാമിന്റെ ഭാര്യയാണ്. മകൻ. എയ്ഡൻ ഹിഷാം.