നയ്റോബി: കെനിയയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്കു മറിഞ്ഞ് 33 പേർ മരിച്ചു. ശനിയാഴ്ച തെക്കുകിഴക്കൻ കെനിയയിലായിരുന്നു അപകടം. കിടുയി കത്തോലിക്കാ രൂപതാംഗങ്ങളാണ് അപകടത്തിനിരയായത്.
അറുപതിലധികം പേരാണ് സെന്റ് ജോസഫ് മൈനർ സെമിനാരിയുടെ ഉടമസ്ഥതയിലുള്ള ബസിലുണ്ടായിരുന്നുത്. പാലം കടക്കവേ നദിയിലേക്കു ബസ് പതിക്കുകയായിരുന്നു. 230,000 കത്തോലിക്കാ വിശ്വാസികളുള്ള രൂപതയാണ് കിടുയി.