+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​നിലെ വി​ശ്വാ​സസം​ര​ക്ഷ​ണ​ത്തിന് സീ​റോ മ​ല​ബാ​ര്‍ സ​ഭയുടെ പ​ങ്ക് നി​സ്തു​ലം: ആ​ർ​ച്ച്ബി​ഷപ് ക്ലൗ​ഡി​യോ ഗു​ജ​റോ​ത്തി

ല​​ണ്ട​​ൻ: പാ​​ശ്ചാ​​ത്യസ​​ഭ​​യു​​ടെ വി​​ശ്വാ​​സയാ​​ത്ര​​യി​​ൽ, സീ​​റോ മ​​ല​​ബാ​​ർ സ​​ഭ വ​​ഹി​​ക്കു​​ന്ന പ​​ങ്ക് നി​​സ്തു​​ല​​മെ​ന്ന് ബ്രി​​ട്ട​​നി​​ലെ അ​​പ്പ​​സ്തോലി​​ക് നൂ​​ൺ​​ഷ്യോ ആ​​ർ​​ച്ച് ബി​​ഷപ
ബ്രി​ട്ട​നിലെ വി​ശ്വാ​സസം​ര​ക്ഷ​ണ​ത്തിന് സീ​റോ മ​ല​ബാ​ര്‍ സ​ഭയുടെ  പ​ങ്ക് നി​സ്തു​ലം: ആ​ർ​ച്ച്ബി​ഷപ് ക്ലൗ​ഡി​യോ ഗു​ജ​റോ​ത്തി
ല​​ണ്ട​​ൻ: പാ​​ശ്ചാ​​ത്യസ​​ഭ​​യു​​ടെ വി​​ശ്വാ​​സയാ​​ത്ര​​യി​​ൽ, സീ​​റോ മ​​ല​​ബാ​​ർ സ​​ഭ വ​​ഹി​​ക്കു​​ന്ന പ​​ങ്ക് നി​​സ്തു​​ല​​മെ​ന്ന് ബ്രി​​ട്ട​​നി​​ലെ അ​​പ്പ​​സ്തോലി​​ക് നൂ​​ൺ​​ഷ്യോ ആ​​ർ​​ച്ച് ബി​​ഷപ് ക്ളൗ​​ഡി​​യോ ഗു​​ജ​​റോ​​ത്തി.

മാ​​ർ യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ വ​​ര്‍​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ രൂ​​പ​​താ ത​​ല സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഫാ​​ൻ​​ബ​​റോ സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ആ​​ബി​​യി​​ലേ​​ക്കു ന​​ട​​ത്തി​​യ തീ​​ർ​​ഥാ​​ട​​ന​​ത്തിൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നമ​​ധ്യേ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ബ്രി​​ട്ട​​നി​​ലെ വി​​ശു​​ദ്ധ യൗ​​സേ​​പ്പ് പി​​താ​​വി​ന്‍റെ ദേ​​ശീ​​യ തീ​​ർ​​ത്ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​ണു ഫാ​ൻ​ബ​റോ.

പാ​​ര​​മ്പ​​ര്യം കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മാ​​തൃ​​ക​​യാ​​ണ്. സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ ആ​​രാ​​ധ​​നക്ര​​മ​​വും പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ശ്വാ​​സി​​ക​​ളു​​ടെ കൂ​​ടി​​ച്ചേ​​ര​​ലും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യ്ക്കു ത​​ന്നെ മാ​​തൃ​​ക​​യും അ​​ഭി​​മാ​​നാ​​ര്‍​ഹ​​വുമാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

തീ​​ർ​​ഥാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​യ്​​ക്ക് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ര്‍ ജോ​​സ​​ഫ് സ്രാ​​മ്പി​​ക്ക​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ​​ൻബ​​റോ സെ​ന്‍റ് മൈ​​ക്കി​​ള്‍​സ് ആബി​​യി​​ലെ ആ​​ബ​​ട്ട് ഡോം ക​​ത്ബെ​​ര്‍​ട്ട് ബ്രോ​​ഗ​​ന്‍, മോ​​ണ്‍. ജോ​​ണ്‍ ക​​ല്ല​​റ​​യ്ക്ക​​ല്‍, രൂ​​പ​​താ പ്രോ​​ട്ടോ സി​​ഞ്ചെ​​ല്ലൂ​​സ് റ​​വ. ഡോ .​​ആ​​ന്‍റ​ണി ചു​​ണ്ടെ​​ലി​​ക്കാ​​ട്ട്, സി​​ഞ്ചെ​​ല്ലൂ​​സു​​മാ​​രാ​​യ ഫാ. ​​ജോ​​ര്‍​ജ് ചേ​​ല​​യ്ക്ക​​ല്‍, ഫാ. ​​ജി​​നോ അ​​രീ​​ക്കാ​​ട്ട് എം​​സി​​ബി​​എ​​സ് തു​​ട​​ങ്ങി​​യ​​വ​​രും രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദി​​ക​​രും അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ളും സം​​ബ​​ന്ധി​​ച്ചു.

റ​​വ.​​ഫാ. ജോ​​സ് അ​​ഞ്ചാ​​നി​​ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന 35 ഗാ​​യ​​ക സം​​ഘ​​വും ഏ​​റെ ശ്ര​​ദ്ധേ​​യ​​രാ​​യി . റ​​വ.​​ ഡോ . വ​​ര്‍​ഗീ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ലി​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​നു കീ​​ഴി​​ല്‍ അ​​ണി​​നി​​ര​​ന്ന അ​​ള്‍​ത്താ​​ര ബാ​​ല​​ന്‍​മാ​​രും ഏ​​വ​​രു​​ടെ​​യും ശ്ര​​ദ്ധയാ​​ക​​ര്‍​ഷി​​ച്ചു.

​​വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജി​​നോ അ​​രീ​​ക്കാ​​ട്ട് എം​​സി ബി ​​എ​​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലായിരുന്നു തീ​​ർ​​ഥാ​​ട​​ന പ​​രി​​പാ​​ടി​​ക​​ൾ ഏകോപി പ്പിച്ചത്.