ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ മരിച്ചതിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
“ നാഗാലാൻഡിലെ ഒട്ടിംഗ് ഗ്രാമത്തിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ്. സംസ്ഥാനസർക്കാർ രൂപീകരിക്കുന്ന ഉന്നതതല സംഘം വിശദമായി അന്വേഷിച്ച് നീതി ഉറപ്പാക്കും”- അമിത് ഷാ ട്വിറ്ററിൽ പറഞ്ഞു.
അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നെഫ്യൂ റിയോയാണു പ്രഖ്യാപിച്ചത്. സമാധാനം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തു. ഒട്ടിംഗിൽ നടന്ന നിർഭാഗ്യകരമായ സംഭവവികാസങ്ങളെ അപലപിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.