ന്യൂഡൽഹി: നാഗാലൻഡിൽ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ 13 ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പിനുനേരേ വിമർശനവുമായി രാഹുൽ ഗാന്ധി. സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച രാഹുൽ ഗാന്ധി ആഭ്യന്തര വകുപ്പിനു കീഴിൽ രാജ്യത്തെ സൈനികരും ജനങ്ങളും സുരക്ഷിതരല്ലെന്ന് പറഞ്ഞു.