താനെ: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കൽ റിപ്പോർട്ട്. 33 വയസുള്ള മറീൻ എൻജിനിയറാണ് രോഗം സ്ഥിരീകരിച്ച് കല്യാണിലെ കോവിഡ് കെയർ സെന്ററിൽ കഴിയുന്നത്.
കല്യാണ്‍-ദോംബിവാലി മേഖലയിൽ മറ്റു രാജ്യങ്ങളിൽനിന്ന് എത്തി കോവിഡ് പോസിറ്റീവായ മറ്റ് ആറു പേരുടെ സ്രവസാന്പിളുകൾ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച ദോംബിവാലി സ്വദേശിയായ യുവാവ് കഴിഞ്ഞ മാസം 23നാണ് ദക്ഷിണാഫ്രിക്കയിൽനിന്നു ഡൽഹിയിൽ എത്തിയത്. ഇവിടെ കോവിഡ് പരിശോധനയ്ക്കു വിധേയനായശേഷം വിമാനത്തിൽ മുംബൈയിലേക്കു യാത്ര ചെയ്തു. ഇവിടെവച്ചാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്.